സംവിധായകൻ കൃഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ് ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്.
മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗഗനചാരി എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.
2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്തമായ മേക്കിംഗ് ശൈലിയും കഥ പറച്ചിൽ രീതിയും ആണ് ചിത്രത്തിന്റേത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.
വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.